ഒറ്റ മൈന

Letter_voice
1


പെൺമൈനയോട് ആൺമൈന

ഇടയ്ക്കിടെ ഓർമപ്പെടുത്താറുണ്ട്; 

'തനിയെ പുറത്തിറങ്ങരുത് 

മനുഷ്യർ കണ്ടാൽ മുഖം ചുളിക്കും, 

ഒറ്റമൈന ദുശ്ശകുനമാണത്രെ....'


ആൺമൈന പിരിഞ്ഞതിന് 

മൂന്നാം നാൾ ദുഃഖത്താൽ

പെൺമൈന ഒറ്റക്കിറങ്ങി നടന്നു.

പലരും ഒറ്റ മൈനയെ കണ്ടു 

ഇന്നിനി ദുഃഖമായിരിക്കുമെന്ന് 

വിധിയെഴുതി മുഖം ചുളിച്ചു.

പക്ഷെ ഒറ്റമൈനയുടെ ദുഃഖം 

മാത്രം ഒറ്റമനുഷ്യരും കണ്ടില്ല.


ഒറ്റ മൈനയെക്കണ്ട 

നിങ്ങൾക്കല്ല ദുഃഖം,  

നിങ്ങൾ കണ്ട ഒറ്റ 

മൈനക്കാണ്‌ ദുഃഖം 

ഒറ്റപ്പെടലിന്റെ ദുഃഖം...!

_Tpm Junaid

Manjeri 

BA English graduated 

Tags

Post a Comment

1Comments

  1. ഞാനും വിശ്വസിച്ചിരുന്ന ബാല്യം

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !