ലിംഗഭേദമില്ലാത്ത നിലവിളികൾ

Letter_voice
1

"മണമെ"ന്ന ആദ്യ കഥയിലെ നൊൾസ്റ്റാറ്റാൾജിയയിലാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ "സ്നേഹം, കാമം, ഭ്രാന്ത്" എന്ന കഥാസമാഹാരം തുടങ്ങുന്നത്.

പിന്നീട്, സ്വവർഗപ്രണയമെന്നത് കൊണ്ട് മാത്രം നഷ്ടപ്പെടുത്തേണ്ടി വന്ന, സമൂഹത്തിന് മുന്നിൽ അഭിനയിക്കേണ്ടി വന്ന, വീട്ടുകാരെ എതിർത്ത് സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതിരുന്ന, മറ്റൊരാളെ വരിക്കുന്നത് നിശബ്ദം കണ്ടിരിക്കേണ്ടി വരുന്ന പ്രണയത്തെക്കുറിച്ചാണ് എഴുത്തുകാരൻ പറയുന്നത്.

ആൺകുട്ടികൾ പൊതുവെ സമൂഹത്തിലൊരു "സേഫ് സോണി"ലാണ് ഇരിക്കുന്നതെന്ന മിഥ്യാധാരണയെ പൊളിച്ചു കളയുകയാണ് ജോസഫ് അന്നംകുട്ടി ജോസ് മറ്റൊരു കഥയിലൂടെ. ചെറുപ്പത്തിൽ തന്നെ ലൈംഗിക ചൂഷണത്തിന്, അതും ഏറ്റവുമടുത്ത ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും, വിധേയരാകേണ്ടി വരുന്ന ആൺകുട്ടികളെക്കുറിച്ചും, അവർ കടന്ന് പോകുന്ന ട്രോമകളെക്കുറിച്ചും, അവരിലുണ്ടാകുന്ന സ്വഭാവവൈകല്യങ്ങളെക്കുറിച്ചും എഴുത്തുകാരൻ ഒരിടത്ത് ചർച്ച ചെയ്യുന്നുണ്ട്.

ശരിയാണോ തെറ്റാണോ എന്ന് പലവട്ടം ആലോചിച്ചിട്ടും, സത്യമേത് കള്ളമേത് എന്ന് പലവട്ടം തിരഞ്ഞിട്ടും ചതിക്കപ്പെടുകയാണോ എന്ന സംശയമുണ്ടായിട്ടും ശരീരത്തിന്റെ ശരികൾക്കും ആഗ്രഹങ്ങൾക്കും കീഴ്പ്പെട്ട് പോകുന്ന രണ്ട് പേരെയാണ് "സഹല" എന്ന കഥയിൽ കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ, പല വീക്ഷണകോണുകളിലൂടെയും പലവിധമായ ചർച്ചകളിലൂടെയും കടന്ന് പോകേണ്ടുന്ന പതിനഞ്ച് വ്യത്യസ്തമായ കഥകളുടെ സമാഹാരമാണ് "സ്നേഹം, കാമം, ഭ്രാന്ത്".

എഴുത്തുകാരന്റെ അമ്മ എഴുതിയ അവതാരികയിലൂടെയാണ് പുസ്തകത്തെക്കുറിച്ച് ആദ്യ വിവരണം ലഭ്യമാകുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.


Book Name: സ്നേഹം, കാമം, ഭ്രാന്ത്

Author: ജോസഫ് അന്നംകുട്ടി ജോസ്

Genre: കഥകൾ

Language: മലയാളം

Publication: DC Books

Total Pages: 296

നിത്യാലക്ഷ്മി

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !