ബഹ്റിനക്കരെ

Letter_voice
1


കൈയില്‍ കിട്ടിയിട്ടു കുറച്ചായെങ്കിലും കഴിഞ്ഞ ദിവസമാണ് ഇ.കെ ദിനേശന്‍ സാറിന്‍റെ ധ്യാനപ്രവാസം വായിച്ചത്. പ്രവാസത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്‍റെ മൂന്നാമത്തെ പുസ്തകമാണിത്. പ്രവാസം എന്ന 'അവസ്ഥ'യെ അനുഭവത്തിലൂടെ വരച്ചിടുകയാണിവിടെ. 

പ്രവാസികള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ ആഴങ്ങള്‍ മനസ്സിലാക്കാന്‍ ഒരു പ്രവാസിക്കേ കഴിയൂ എന്നു പറയുന്നതു വെറുതെയല്ല, അനുഭവിച്ചതും കണ്ടതുമായ കാര്യങ്ങളെ അതേപടി എഴുതിച്ചേര്‍ക്കാന്‍ പ്രവാസിക്കല്ലാതെ ആര്‍ക്കാണാവുക...?

വ്യത്യസ്ത തരം പ്രവാസങ്ങള്‍. മോചനം ആഗ്രഹിക്കുമ്പോഴെല്ലാം പ്രവാസത്തിന്‍റെ വലയില്‍ കെട്ടഴിയാതിരിക്കുന്നവര്‍. ശരീരത്തെയും മനസ്സിനെയും മോചിപ്പിക്കാന്‍ കഴിയാതെ രോഗപ്രവാസത്തിലായവര്‍. ആര്‍ത്തവ പ്രവാസം തന്നെ തന്‍റെ അമ്മയുടെ ഓര്‍മകളിലാണ് തങ്ങി നില്‍ക്കുന്നത്. വേദനയോടെ വായിച്ച ഭാഗങ്ങളാണിത്.

പ്രവാസിയല്ലാത്ത ഒരാള്‍ക്ക് ഇതെല്ലാം അപ്രസക്തമായ വായനയാണെന്ന് പറയുമ്പോള്‍ പ്രവാസത്തിന്‍റെ യാതൊന്നും അനുഭവിച്ചിട്ടില്ലാത്ത ഞാന്‍ ഈ പുസ്തകം വായിച്ച് ഒരുപാട് സമയം അന്ധാളിച്ചു നിന്നിട്ടുണ്ട്, കണ്ണീര്‍ ഒഴുകിയിട്ടുണ്ട്. പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍, ഉറ്റവരെ ഓര്‍ത്തിട്ടുണ്ട്. അവരുടെ ചിന്തകള്‍ എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. അവര്‍ക്ക് നഷ്ടമായ കുടുംബജീവിതത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പയച്ചിട്ടുണ്ട്. എത്ര വേദനാജനകമാണിത്.

വായന കഴിഞ്ഞിട്ടും മനസ്സിന്‍റെ ഉള്ളില്‍ പ്രവാസികളുടെ തേങ്ങലുകള്‍ കേള്‍ക്കുന്നു. കുടുംബജീവിതം സൗഖ്യമാക്കാന്‍ ബഹ്റിനക്കരെ പറന്നു ചെന്ന് ചിറകറ്റ് വീഴുന്ന ഓരോ പ്രവാസികള്‍ക്കും എന്‍റെ പ്രാര്‍ത്ഥന. 

വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ കൃതി ഓരോരുത്തരും വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാണെന്ന് ഉണര്‍ത്തുന്നു. എഴുത്തുകാരന്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പുസ്തകം: ധ്യാനപ്രവാസം

രചന: ഇ.കെ ദിനേശന്‍

വിഭാഗം: ലേഖനങ്ങള്‍

ഭാഷ: മലയാളം

പ്രസാധകർ: കൈരളി ബുക്സ്

പേജ്: 116, 

വില: 170 രൂപ.


_Jumaila Shafi 

മലപ്പുറം ജില്ലയിലെ പറമ്പിൽ പീടികക്കടുത്ത് നീരോൽപ്പലം ദേശത്ത് ചാലാക്കൽ അബൂബകർ മുസ്ലിയാരുടെയും പാലപ്പെട്ടി സുഹറയുടെയും മകളായി ജനിച്ചു.

എ.എം. എൽപി സ്കൂൾ നീരോൽപ്പലം, എ.എം എൽപി സ്കൂൾ വട്ടപ്പറമ്പ്, എ.കെ.എച്ച്.എം യുപി സ്കൂൾ ചാത ത്തൊടി, ജി.എച്ച്. എസ്. സ്കൂൾ പെരുവള്ളൂർ, കോ ഓപ്പറേ റ്റീവ് കോളേജ് രാമനാട്ടുകര എന്നിവിടങ്ങളിൽ പഠനം.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡി യകളിലും കഥകളും നോവലുകളും എഴുതിവരുന്നു. പുസ്ത കങ്ങൾ: മണൽ മുഖങ്ങൾ (നോവൽ), കളിപ്പാട്ടം (നോവലെറ്റ്), കണ്ണീരിൽ കുതിർന്ന നികാഹ് (കഥാ സമാഹാരം).

ഭർത്താവ്: ശാഫി കരിപ്പൂർ, മക്കൾ: മുഹമ്മദ് സുഫ്യാൻ, ഫാത്വിമാ സജാ, സ്വാലിഹഃ, മുഹമ്മദ് സഹ്ൽ, മുഹമ്മദ് സ്വ

വിലാസം: കാരക്കാട്ടു പറമ്പിൽ ഹൗസ്, പി.ഒ. കരിപ്പൂർ മലപ്പുറം ജില്ല- 673 638.

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !