തീരാനോവ്

Letter_voice
0

 

പ്രണയം നൊമ്പരമായി

മാറിയ നിമിഷങ്ങളെ 

മറവിയിലേക്ക് പറഞ്ഞു വിടാൻ

ആർക്കുമാവില്ലല്ലോ.


മനസ്സിന്റെ ഏതെങ്കിലുമൊരിടത്ത്

മനപ്പൂർവം അകറ്റി നിർത്തിയെങ്കിലും

ഇടക്കിടെ അവ ക്രൂരമായ

നോട്ടങ്ങളുമായി തിരികെയെത്തും,

ഒരു വിതുമ്പലുമായി ദൂരങ്ങളിലേക്ക്

മാഞ്ഞു പോയവരുടെ പിൻ നോട്ടങ്ങളെ

നോക്കി നിൽക്കുവാനല്ലാതെ

നമുക്കെന്ത് കഴിയും?


നോവു മാത്രമുള്ള

ഏകാന്തമായിടത്ത്

തന്നെ ഒറ്റക്കാക്കിപ്പോയ

പ്രണയിനിയെ കുറിച്ചുള്ള

കവിത പോലും 

കണ്ണു നനച്ച് കൊണ്ടേയിരിക്കും.

സാജിദ് വലമ്പൂർ

Tags

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !