കൈതുമ്പ്

Letter_voice
4


വൈകിയ വേളയിൽ

പലഹാരപ്പൊതികളുമായി

എത്തുന്ന 

ആ മനുഷ്യനെ 

അവൾ കാത്തിരുന്നു

 

വിശേഷ ദിനങ്ങളിൽ

പുത്തനുടുപ്പുകൾ

വച്ച് നീട്ടുന്ന വെളിച്ചത്തെ

അവൾ കാത്തിരുന്നു


ഓരോരുത്തരുടെയും

വൃണപ്പെടുത്തുന്ന വാക്കുകളിൽ

തന്നെ മാറോടണയ്കുന്ന

ആ പുരുഷനെ

അവൾ കാത്തിരുന്നു


ജീവിത പാതയില്‍ 

നേർവഴി കാട്ടുന്ന

ആത്മ പാതിയെ

വഴി വീഥികളിൽ

ഒരു മാത്ര കാണുവാന്‍ 

അവൾ കാത്തിരുന്നു


ആകാശത്തിലെ

താരാപഥങ്ങളിൽ

അവൾ തന്റെ നിലാവിനെ

തിരഞ്ഞോടിയെങ്കിലും

കാണാനായില്ല 


ജീവിതക്കായലിൽ

നീന്തിത്തോറ്റ

അച്ഛനെന്ന തണലിനെ

അവളൊത്തിരി ഓർത്തിരുന്നു. 


വ്യാമോഹമെങ്കിലും 

അവളിന്നും  കാത്തിരിപ്പുണ്ട്, 

ഞെട്ട് പൊട്ടി വീഴാത്ത 

വാടിയ പുഷ്പം പോലെ. 


_ഉമാ രാജീവ്‌

പനംകുഴിവള്ളിതുണ്ടിൽ

പുത്തൂർ

സി. വി. കെ. എം. എച്ച്. എസ്സ്. എസ്സ്

കിഴക്കേകല്ലട

പ്ലസ് ടു വിദ്യാർത്ഥിനി


Tags

Post a Comment

4Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !