ചുമടുതാങ്ങി

Letter_voice
0


ചുവടൊന്നു പിഴച്ചെന്നാൽ ചിതറിടും

സ്വപ്നങ്ങൾതൻ വലിയ ഭാണ്ഡവും

പേറിനടപ്പൂ മർത്ത്യരെന്നും ചിന്തകൾക്കു

ഭാരമേറി സഞ്ചരിക്കും നേരം.


അന്തികത്തു നടക്കുന്നതവനേതു-

മറിയില്ലതങ്ങൊന്നൊഴിയുമ്പോൾ 

വന്നുചേരും ചിലതങ്ങു സ്വന്തമെല്ലാം

ത്യജിക്കുന്നു...

കർമ്മമെന്ന് നിനക്കുന്നു.


തെല്ലും ചൊൽവതില്ല നല്ലവനെന്ന നാമം

കൂടെയങ്ങു പിറന്നവർ പോലും

ഇന്നവരയക്കുന്നു ക്രൂരമാം അമ്പുകൾ

കാലമേ നീയിതു കാൺമതില്ലേ...?


കാതമെത്ര താണ്ടി ഞാൻ ജീവനെക്കാളേറെ

ജീവനാം പ്രിയരായവർക്കുവേണ്ടി

ഇന്നേറെനാളായ് തളർന്നങ്ങിരിക്കുന്നു

ആരാരുമാശ്രയമില്ലാതെ ഞാൻ.


ജയേഷ് പണിക്കർ

Tags

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !